200 രൂപയുടെ നോട്ടുകള്‍ നാളെ റിസര്‍വ് ബാങ്ക് പുറത്തിറക്കും
200 രൂപയുടെ നോട്ടുകള്‍ നാളെ റിസര്‍വ് ബാങ്ക് പുറത്തിറക്കും. കഴിഞ്ഞദിവസം 200 രൂപയുടെ ഒറ്റനോട്ട് പുറത്തിറക്കാന്‍ കേന്ദ്രധനമന്ത്രാലായം അനുമതി നല്‍കി ഗസറ്റ് വിജ്ഞാപനം പുറപപ്പെടുവിച്ചിരുന്നു. 200 രൂപ നോട്ടുകള്‍ പുറത്തിറക്കുന്നതിലൂടെ 100 രൂപ നോട്ടുകള് അച്ചടിക്കുന്നതിലെ സാമ്പത്തിക നഷ്ടം കുറയ്ക്കാനാവും. നിലവില്‍ 100 നും 500 നുമിടയില്‍ മറ്റ് കറന്‍സികള്‍ ലഭ്യമല്ലാത്തതിനാല്‍ നേരിടുന്ന ബുദ്ധിമുട്ടും ഇതിലൂടെ മറികടക്കാനാകുമെന്നാണ് വിലയിരുത്തല്‍.