ഇന്ത്യക്ക് റഷ്യയിൽ നിന്നെത്തിയ ‘ഒളിപ്പോരാളി’; ഞെട്ടിവിറച്ച് ചൈനയും പാക്കിസ്ഥാനും
Uncategorized
ഇന്ത്യക്ക് റഷ്യയിൽ നിന്നെത്തിയ ‘ഒളിപ്പോരാളി’..ഞെട്ടിവിറച്ച് ചൈനയും പാക്കിസ്ഥാനും .അതിനൂതനമാണ് ഇന്ത്യയുടെ ഈ ഒളിപ്പോരാളി …കടലിന്റെ അടിയിലൂടെ പാഞ്ഞുപോയി കപ്പലിനെ തകര്ക്കുന്ന ടോര്പ്പിഡോകളാണ് അന്തര്വാഹനികളുടെ പ്രധാന ആയുധം.
300 മീറ്റര് ആഴത്തില് ഐഎന്എസ് സിന്ധുദ്വജിന് സഞ്ചരിക്കാമെങ്കിലും സുരക്ഷിതമായ ആഴം 240 മീറ്റര് ആണ്. സോളാര് ഉപയോഗിച്ച് ആക്രമിക്കേണ്ട കപ്പലിന്റെ ആംഗിളും ദൂരവും ദിശയും മനസിലാക്കിയതിനു ശേഷം മാത്രമാണ് ആക്രമണം. കുറ്റമറ്റ കൃത്യതയാണ് ആക്രമണത്തിന് വേണ്ടത്.
അതുകൊണ്ടുതന്നെ നാല് തരത്തില് ശത്രുവിന്റെ സ്ഥാനം നിര്ണ്ണയിക്കും. ശബ്ദ തരംഗങ്ങള് ഉപയോഗിച്ച്, സോണാര് വഴിയാണ് ഏറ്റവും പ്രധാനപ്പെട്ട ദൂര നിര്ണ്ണയം. പേയാന് പേ എന്ന മേശയില് നേരിട്ട് കണക്കുക്കൂട്ടിയും ദൂരം നിര്ണയിക്കും. ഇതിനു പുറമേ കമാന്ഡ് ടേബിളിലും കംപ്യൂട്ടറില് നിന്ന് ലഭിക്കുന്ന ഡേറ്റ ഉപയോഗിച്ചും ദൂര നിര്ണയം നടത്തും.
ഈ നാല് കണക്കെടുപ്പുകള് ഒന്നായാല് മാത്രമേ കൃത്യത ഉറപ്പാക്കി ആക്രമണം ഉണ്ടാകൂ. 18 ടോര്പ്പിഡോകളെ ഒരേസമയം വഹിക്കാന് കരുത്തുണ്ട് സിന്ധുദ്വജിന്. ടൈപ്പ് 53 എന്ന സോവിയറ്റ് ടോര്പ്പിഡോകളാണ് ഇതില് ഉപയോഗിക്കുന്നത്.